Home World കൊറോണ ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ബ്രിട്ടനില്‍ മരിച്ചു

കൊറോണ ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ബ്രിട്ടനില്‍ മരിച്ചു

0

ലണ്ടന്‍ : കൊറോണ ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ബ്രിട്ടനില്‍ മരിച്ചു. ഇതില്‍ ഒരു വൈദികനും ഉള്‍പ്പെടുന്നു. യാക്കോബായ സഭ വൈദികനായ ഫാ. ബിജി മാര്‍ക്കോസ് (54)ആണ് ലണ്ടനില്‍ മരിച്ചത്.

ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരിയായിരുന്നു. കോട്ടയം വാകത്താനം സ്വദേശിയാണ് ഫാദര്‍ ബിജി മാര്‍ക്കോസ്.

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശി സണ്ണി ജോണാ(70)ണ് കോവിഡ് മൂലം ബ്രിട്ടനില്‍ ഇന്ന് മരിച്ച മറ്റൊരു മലയാളി. പ്രിസ്റ്റണിലാണ് സണ്ണിയുടെ മരണം.

LEAVE A REPLY

Please enter your comment!
Please enter your name here