Home Local News പയ്യന്നൂരില്‍ ഇതര സംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു

പയ്യന്നൂരില്‍ ഇതര സംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു

0

കണ്ണൂര്‍ : ജില്ലയിലെ പയ്യന്നൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിതമായി തെരുവിലിറങ്ങി പ്രതിഷേധിച്ചു. നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

മുപ്പതോളം പേരാണ് സംഘടിച്ചെത്തി പ്രതിഷേധിച്ചത്. പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് പരസ്യ പ്രതിഷേധത്തിന് മുതിര്‍ന്നത്. പൊലീസ് സ്ഥലത്തെത്തി ഇവരെ പിരിച്ചു വിട്ടു.

രാവിലെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തും അതിഥി തൊഴിലാളികള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നൂറിലേറെ പേര്‍ സംഘടിച്ചെത്തി റോഡ് ഉപരോധിച്ചു. റോഡില്‍ പ്രതിഷേധിച്ച ഇവരെ പൊലീസെത്തിയാണ് ഓടിച്ചുവിട്ടത്.

കൂത്താട്ടുകുളത്തിന് പിന്നാലെ സമീപ പഞ്ചായത്തായ തിരുമാറാടിയിലും ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചെത്തിയെങ്കിലും പൊലീസ് ഉടന്‍ തന്നെ ഇടപെട്ട് ഇവരെ ക്യാമ്പുകളിലേക്ക് മടക്കി അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here