Home Local News തണ്ണിത്തോട് റബ്ബർ ടാപ്പിംഗ് കരാറുകാരനെ പുലി ആക്രമിച്ച് കൊന്നു

തണ്ണിത്തോട് റബ്ബർ ടാപ്പിംഗ് കരാറുകാരനെ പുലി ആക്രമിച്ച് കൊന്നു

0

പത്തനംതിട്ട: പത്തനംതിട്ടയിൽ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി കഞ്ഞിക്കുഴി വടക്കേതില്‍ ബിനീഷ് മാത്യുവാണ് (36) മരിച്ചത്. കോന്നി തണ്ണിത്തോട്ടിൽ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അധീനതയിലുളള സ്ഥലത്താണ് സംഭവം നടന്നത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ മരങ്ങള്‍ ലീസിനെടുത്ത് ടാപ്പിങ് നടത്തുന്നയാളാണ് ബിനീഷ് മാത്യു.

ഇന്ന് രാവിലെ 11 ന് ടാപ്പിങ് നടത്തുന്നതിന് ബിനീഷ് സി ഡിവിഷനില്‍പ്പെട്ട മേഖലയിലെത്തിയിരുന്നു. പുല്‍പ്പടര്‍പ്പുകള്‍ മൂടിയ പ്രദേശത്ത് പതുങ്ങിയിരുന്ന പുലി ബിനീഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു. കഴുത്തിന് മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here