ബസ് സർവീസ് ആരംഭിക്കും; കേന്ദ്ര മാർഗനിർദേശം ഉടൻ

ന്യൂഡെൽഹി: കൃത്യമായ ഉപാധികളോടെ ബസ് സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി. ചില മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം ഉടൻ ബസ് ഗതാഗതം ആരംഭിക്കാം. ധാരാളം ആളുകൾ പലയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ വിമാനങ്ങളും റെയിൽവേയും ബസ് ഗതാഗതവും ഒരു നിശ്ചിത തോതിൽ തുറക്കേണ്ടതുണ്ടെന്ന് മന്ത്രി ബസ് ആന്റ് കാർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യ അംഗങ്ങളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പറഞ്ഞു.

ബസ് ഓടിക്കുന്നതിന് സാമൂഹിക അകലവും വാണിജ്യ പ്രവർത്തനക്ഷമതയും ഉറപ്പുവരുത്തുന്നതാണ് മന്ത്രാലയം നേരിടുന്ന വെല്ലുവിളിയെന്ന് ഗഡ്കരി കൂട്ടിച്ചേർത്തു.

അതേ സമയം റോഡ് ഗതാഗതം വീണ്ടും തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ആഭ്യന്തര മന്ത്രാലയം താമസിയാതെ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുമെന്നും സംസ്ഥാന സർക്കാരുകൾ പിന്തുടരണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.