കള്ളു ഷാപ്പുകൾ മേയ് 13 മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളു ഷാപ്പുകൾ മേയ് 13 മുതൽ തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കള്ള് ചെത്തുന്നതിന് തൊഴിലാളികൾക്ക് നേരത്തെ തന്നെ അനുവാദം നൽകിയിരുന്നു. സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ തുറക്കുന്ന കാര്യത്തിൽ ഇത് വരെ തീരുമാനം ആയിട്ടില്ല.

പ്രവാസികൾ വരുന്ന നാലു വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്ക് ഡിഐജി തലത്തിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം– സഞ്ജയ് കുമാർ ഗരുഡ്, നെടുമ്പാശേരി– മഹേഷ് കുമാർ കാളിരാജ്, കരിപ്പൂര്‍– എ സുരേന്ദ്രൻ, കണ്ണൂര്‍– കെ. സേതുരാമൻ. കൊച്ചി തുറമുഖത്തിന്റെ ചുമതല സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാക്കറേക്കായിരിക്കും.