​മാർ ആനിക്കുഴിക്കാട്ടിലിന് അർഹമായ വിടവാങ്ങൽ നിഷേധിച്ചതാര്?; എന്താണ് സംഭവിച്ചത്: വിശ്വാസികൾ അമർഷത്തിൽ

ചെറുതോണി: മലയോര കർഷകൻ്റെ ഹ്യദയത്തിൽ ഇടം നേടിയ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻ്റെ ഭൗതിക ശരീരം പൊതുദർശനത്തിന് അനുവദിക്കാതിരുന്നതും സംസ്ക്കാര ശുശ്രൂഷകൾ സമാപിക്കും മുമ്പേ ലൈവ് ടെലികാസ്റ്റ് തഹസിൽദാർ ഇടപെട്ട് നിർത്തിച്ചതും പുതിയ വിവാദങ്ങളിലേക്ക്. ആരാണിതിന് പിന്നിൽ പ്രവർത്തിച്ചത് ?. എന്താണ് സംഭവിച്ചത്?. ഉത്തരം പകൽ പോലെ വ്യക്തമെന്ന് രൂപതക്കാരായ വിശ്വാസികൾ പറയുന്നു.

നാട്ടിൽ പുറങ്ങളിലെ സാധാരണ മരണങ്ങൾക്ക് പോലും നൂറും ഇരുനൂറും പേർ പങ്കെടുക്കുമ്പോൾ കണ്ണടയ്ക്കുന്ന പോലീസ് കനത്ത സുരക്ഷയാണ് സംസ്ക്കാര ശുശ്രൂഷയ്ക്ക് ലോക്ക് ഡൗൺ പ്രോട്ടോക്കോളിൻ്റെ പേരിൽ ഏർപ്പെടുത്തിയതെന്ന് ആക്ഷേപമുണ്ട്.

ചീഫ് സെക്രട്ടറിയും കളക്ടറും തഹസിൽദാരും ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് താക്കീതു സ്വരത്തിൽ ഉത്തരവാദിത്തപ്പെട്ടവരോട് നിർദേശിക്കുമ്പോൾ ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് വ്യക്തമാകും. ഉദ്യോഗസ്ഥർ ഒന്നടങ്കം രംഗത്ത് വരണമെങ്കിൽ ഏതെങ്കിലുമൊരാളുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ
നിർദ്ദേശമല്ലെന്ന് ആർക്കും വ്യക്തമാകുമെന്ന് ഇവർ പറയുന്നു.
എന്നിട്ടും ഇക്കാര്യത്തിൽ വിശ്വാസികളെയും സഭാ നേത്യത്വത്തെയും തെറ്റിദ്ധരിപ്പിച്ച് മണ്ടൻമാരാക്കി ഇരുട്ടിൻ്റെ പുകമറ സ്യഷ്ടിക്കാനാണ് അധിക്യതരുടെ ശ്രമമെന്ന് ആക്ഷേപമുണ്ട്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കി മറ്റുള്ളവരെ കുറ്റം ചുമത്തനാണ് ശ്രമിക്കുന്നതെന്ന് വിശ്വാസികൾ പറയുന്നു. ഇക്കാര്യത്തിലുള്ള ഇവരുടെ നിശബ്ദത ഇത് ശരി വയ്ക്കുന്നു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ മറവിലുണ്ടായ ഇടപെടലുകൾ ആരുടേത്.

വാ​ഴ​ത്തോ​പ്പ് ക​ത്തീ​ഡ്ര​ലി​ൽ ആ​ളു​ക​ൾ​ക്ക് എ​ത്താ​നാ​യി​ല്ലെ​ങ്കി​ലും ജ​ന​ല​ക്ഷ​ങ്ങ​ളാ​ണ് മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ൻ്റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് സാ​ക്ഷി​യാ​യ​ത്. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ രൂ​പ​ത​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും യൂ​ടൂ​ബി​ലു​മാ​യി ക​ണ്ട​ത് ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ്.

ലോക്കൽ ചാനലിൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ ലൈവ് നൽകിയിരുന്നു. എന്നാൽ
തഹസീൽദാർ ആവശ്യപ്പെട്ടതനുസരിച്ച് പ്രക്ഷേപണം നിർത്തി. ഇതും വിവാദമായിട്ടുണ്ട്. ഈ തഹസീൽദാറിനെ സർവീസിൽ നിന്നും മാറ്റി നിർത്തി, അന്വേഷണം നടത്തണമെന്നാണ് വിശ്വാസികളുടെ ആവശ്യം.

ഇ​ടു​ക്കി രൂ​പ​ത​യെ​യും കു​ടി​യേ​റ്റ ജ​ന​ത​യെ​യും പ​തി​റ്റാ​ണ്ടു​ക​ൾ ജീ​വ​ൻ​ ന​ൽ​കി പ​രി​പാ​ലി​ച്ച മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്അ​ർ​ഹ​മാ​യ വി​ട​വാ​ങ്ങ​ൽ ന​ൽ​കാ​ൻ അ​നു​വ​ദി​ക്കാ​തെ ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ​നി​ന്നും ക​രു​ക്ക​ൾ നീ​ക്കി​യ​വ​രെ ഒ​രി​ക്ക​ൽ പൊ​തു​ജ​നം തി​രി​ച്ച​റി​യുമെന്ന് വിശ്വാസികൾ പറയുന്നു.

സം​സ്കാ​ര ശു​ശ്രൂ​ഷ​യി​ൽ 20 പേ​രെ വ​രെ പ​ങ്കെ​ടുപ്പി​ക്കാ​ൻ വ്യ​വ​സ്ഥ​യു​ള്ള​പ്പോ​ൾ അ​ഞ്ചു​പേ​രി​ൽ ചു​രു​ക്കാ​ൻ ഉ​ത്ത​ര​വു​ണ്ടാ​യ​തെ​ങ്ങ​നെ‍? പി​ന്നീ​ട് വി​കാ​രി ജ​ന​റാ​ളി​ന്‍റെ് അ​പേ​ക്ഷ മാ​നി​ച്ച് 20 ആ​യി ഉ​യ​ർ​ത്തി​യ​തെ​ങ്ങനെ?. മൃ​ത​ദേ​ഹം വ​ച്ചി​രി​ക്കു​ന്ന ക​ത്തീ​ഡ്ര​ൽ പ​ള്ളി​ക്കു​ചു​റ്റും പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ച് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നെ​ത്തി​യ​വ​രെ ത​ട​ഞ്ഞ​തെ​ന്തി​ന്? 120 പോ​ലീ​സു​കാ​രെ ഒ​രേ​സ​മ​യം വി​ന്യ​സി​ച്ച് ജ​ന​ങ്ങ​ളെ ത​ട​യാ​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ടു പോ​ലീ​സ് നീ​യ​ന്ത്ര​ണ​ത്തി​ൽ പൊ​തു ദ​ർ​ശ​നം അ​നു​വ​ദി​ച്ചി​ല്ല‍?. ഒ​രു ആ​ത്മീ​യ നേ​താ​വി​ന്‍റെ മൃ​ത​ദേ​ഹ വാ​ഹ​ന​ത്തി​നു ചു​റ്റും റ​വ​ന്യൂ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​പ്പി​ച്ച് ആ​ളു​ക​ളു​ടെ നോ​ട്ടം ത​ട​ഞ്ഞ​തെ​ന്തി​ന്? ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് വിശ്വാസി സമൂഹത്തിനുള്ളത്.

മാ​ർ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ പി​താ​വി​ന് ആ​ദ​ര​മ​ർ​പ്പി​ക്കാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ അ​വ​സ​രം ത​ട​ഞ്ഞ​ത് ഡ​ൽ​ഹി​യി​ൽ​നി​ന്ന് എ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നും ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും ല​ഭി​ച്ച പ​രാ​തി​യെത്തുട​ർ​ന്നാ​ണ് മാ​ർ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ ഭൗ​തി​ക ദേ​ഹ​ത്തോ​ടു​ള്ള അ​നാ​ദ​ര​വി​ന്‍റെ ഉ​ത്ത​ര​വ് പു​റ​പ്പെ​ട്ട​ത​ത്രേ.

ഹൈ​റേ​ഞ്ചി​ലെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ജീ​വി​ച്ചു, പ്ര​വ​ർ​ത്തി​ച്ചു കാ​ലം​ചെ​യ്ത ഒ​രു വ​ലി​യ മ​നു​ഷ്യ​ന് ലോ​ക​ത്തി​ൽ ഒ​രാ​ൾ​ക്കും ഉ​ണ്ടാ​കാ​ത്ത ക്രൂ​ര​മാ​യ അ​വ​ഗ​ണ​ന എ​ങ്ങനെ സം​ഭ​വി​ച്ചു എ​ന്നു പ​റ​യാ​ൻ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും സം​സ്ഥാ​ന​ത്തെ ഭ​ര​ണ-പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ഒ​രു സാ​ധാ​ര​ണ പൗ​ര​നു ല​ഭി​ക്കു​ന്ന പ​രി​ഗ​ണ​ന​പോ​ലും ന​ൽ​കാ​തെ​യാ​ണ് ഇ​ടു​ക്കി​യു​ടെ ആ​ത്മീ​യ പി​താ​വി​നെ യാ​ത്ര​യാ​ക്കേ​ണ്ടി വരു​ന്ന​ത്. ഇ​ത്ര​യും വ​ലി​യ ജ​ന​സ​മ്മ​തി​യു​ള്ള ഒ​രു ആ​ത്മീ​യ നേ​താ​വി​നു ഇ​നി ഒ​രി​ക്ക​ലും തി​രി​ച്ചു​ന​ൽ​കാ​നാ​ത്ത മ​നു​ഷ്യ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന​ത്തെ ആ​ദ​ര​വ് കൊ​ട്ടി​യ​ട​ച്ച നി​ന്ദ്യ​മാ​യ ചെ​യ്തി ഇ​ടു​ക്കി​യി​ലെ മാ​ത്ര​മ​ല്ല സ​മ​സ്ത ജ​ന​ങ്ങ​ളെ​യും ക​ണ്ണീ​ർ​ക്ക​യ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ന​ട​ത്താ​ൻ ക്ര​മീ​ക​ര​ണ​മു​ണ്ടാ​ക്കി​യ ശേ​ഷം അ​വ​സാ​ന നി​മി​ഷം പൊ​തു​ദ​ർ​ശ​ന​വും ആ​ദ​ര​വോ​ടെ​യു​ള്ള സം​സ്കാ​ര ശു​ശ്രൂ​ഷ​യും ത​ട​ഞ്ഞ ന​ട​പ​ടി​യെ തി​രു​ത്താ​ൻ ഒ​രു രാ​ഷ്‌ട്രീയ പൊ​തു സേ​വ​ക​നെ​യും ക​ണ്ടി​ല്ല. ഒ​രു മു​ന്ന​ണി​യും ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് പ​ര​സ്യ​പ്പെ​ടു​ത്താ​നും ത​യാ​റാ​യി​ല്ല. ഇ​ത് ഏ​ത് രാ​ഷ്‌ട്രീയ​ലാ​ഭം ഉ​ണ്ടാ​ക്കാ​നാ​ണെ​ന്ന​ത് ദു​രൂ​ഹ​മാ​യി​രി​ക്കു​ന്നു. മൃ​ത​ദേ​ഹ​ത്തി​നു പൊ​തു​ദ​ർ​ശ​നം അ​നു​വ​ദി​ക്കാ​ത്ത ക്രൂ​ര​മാ​യ ന​ട​പ​ടി ഒ​രു പ​രി​ഷ്കൃ​ത സ​മൂ​ഹ​വും സ​ഹി​ക്കു​ന്ന​ത​ല്ല.

പ​രാ​തി എ​ന്താ​ണെ​ന്നോ പ​രാ​തി​ക്കാ​ര​ൻ ആ​രാ​ണെ​ന്നോ ഇ​പ്പോ​ൾ​വ​രെ പു​റ​ത്താ​രും അ​റി​ഞ്ഞി​ട്ടി​ല്ല. പ​രാ​തി ഉ​ണ്ടെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി അ​റി​യി​ച്ച​താ​യാ​ണ് രൂ​പ​താ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.
ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്കും പൊ​തു​ദ​ർ​ശ​ന​ത്തി​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​താ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​റി​യി​പ്പ്.

ഞാ​യ​റാ​ഴ്ച രാ​ത്രി 7.30 തിനാണ് ​ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഒ​രു ഫോ​ണ്‍​കോ​ൾ ബി​ഷ​പ്സ് ഹൗ​സി​ലെ​ത്തിയത്. ’പി​താ​വി​ന്‍റെ ഭൗ​തി​ക​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. സം​സ്കാ​ര ശു​ശ്രൂ​ഷ​യി​ൽ അ​ഞ്ചി​ൽ​കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കാ​ൻ പാ​ടി​ല്ല’ എ​ന്നാ​യി​രു​ന്നു ഫോ​ണ്‍ വ​ഴി​യു​ള്ള ഉ​ത്ത​ര​വ്. ഇ​തി​നു​പി​ന്നാ​ലെ ജി​ല്ലാ​ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ഒൗ​ദ്യോ​ഗി​ക​മാ​യി എ​ത്തി.

ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​പോ​ലും വ​ലി​യ​പി​താ​വി​ന് ആ​ദ​ര​വ് ന​ൽ​കാ​നു​ള്ള എ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞു. അ​വ​സാ​ന ശ്ര​മ​മാ​യി വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ലി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് സം​സ്കാ​ര ശു​ശ്രൂ​ഷ​യി​ൽ 20 പേ​രെ ​വ​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ജി​ല്ലാ​ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി.ഒ ടു​വി​ൽ അ​ർ​ഹ​മാ​യ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങാ​നാ​വാ​തെ മാ​ർ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ നി​ത്യ​ത​യി​ലേ​ക്കു മ​ട​ങ്ങുകയായിരുന്നു.

മാ​ർ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ അ​ന്ത​രി​ച്ച മാ​ർ​ച്ച് ഒ​ന്നി​ന് ഭൗ​തി​ക ശ​രീ​രം മൂ​വാ​റ്റു​പു​ഴ​യി​ലെ നി​ർ​മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ എ​ത്തി​ച്ച​ശേ​ഷം ഏ​റെ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കും ഹോം​വ​ർ​ക്കു​ക​ൾ​ക്കും ശേ​ഷ​മാ​ണ് അ​ഞ്ചി​ന് പി​താ​വി​ന്‍റെ സം​സ്കാ​രം ന​ട​ത്തു​ന്ന​തി​നും പൊ​തു​ദ​ർ​ശ​ന​ത്തി​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്. ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി​യാ​യ എം.​എം. മ​ണിയുടെ സാന്നിധ്യത്തിൽ, ഇ​ടു​ക്കി ബിഷപ് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ, വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ​ ക​ള​ക്ട​ർ, ജി​ല്ല പോ​ലീ​സ് ചീ​ഫ്, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കൃ​ത​രു​മാ​യി ദീ​ർ​ഘ​മാ​യി ച​ർ​ച്ച​ന​ട​ത്തി​യാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കി​യ​ത്.

ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ച് നി​ർ​ദേ​ശ​ലം​ഘ​ന​ത്തി​നു​ള്ള എ​ല്ലാ പ​ഴു​തു​ക​ളും അ​ട​ച്ച് മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്ന് ഇ​ടു​ക്കി ക​ത്തീ​ഡ്ര​ൽ വ​രെ വി​ലാ​പ​യാ​ത്ര​യാ​യി ഭൗ​തി​ക​ദേ​ഹം എ​ത്തി​ച്ച് സം​സ്ക​രി​ക്കാ​നാ​യി​രു​ന്നു ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. റോ​ഡു​വ​ക്കി​ൽ ആ​ൾ​ക്കൂട്ടം ഒ​ഴി​വാ​ക്കി, പൊ​തു​ദ​ർ​ശ​ന ഇ​ട​ങ്ങ​ളി​ൽ ഒ​രു​സ​മ​യം അ​ഞ്ചു​പേ​രി​ൽ കൂ​ടാ​തെ എ​ത്തി വ​ലി​യ​പി​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. എന്നാൽ ഇതെല്ലാം ഉത്തരവാദിത്തപ്പെട്ട ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ഇടപ്പെട്ട് തകർത്തെന്നാണ് വിശ്വാസികളുടെ വേദനയോടെയുള്ള വിലയിരുത്തൽ.