ലോക്ക്ഡൗൺ ലംഘിച്ചു; മുംബൈയിലെ മദ്യശാലകൾ വീണ്ടും അടച്ചു പൂട്ടി

മുംബൈ: ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതോടെ മുംബൈയിലെ മദ്യശാലകൾ ഇന്നു മുതൽ അടച്ച് പൂട്ടി. ലോക് ഡൗൺ ഇളവുകൾ വന്നതിന്റെ അടിസ്ഥാനത്തിൽ മദ്യശാലകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതോടെ വൻ തിരക്കാണ് മദ്യശാലകളിൽ ഉണ്ടായിരുന്നത് . ഇത് ധാരാളം ലോക്ക്ഡൗൺ ലംഘനങ്ങൾക്കും കാരണമായിരുന്നു.

ഇതോടെ ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ മുംബൈയിലെ മദ്യശാലകളും വൈൻഷോപ്പുകളും അടക്കാൻ തീരുമാനിച്ചു. ഇതോടൊപ്പം ലോക്ക് ഡൗൺ കാലത്തെ മറ്റ് ഇളവുകളും പിൻവലിച്ചിട്ടുണ്ട്. രണ്ടാംഘട്ട ലോക ഡൗണിന് ശേഷം മെയ് 4 മുതൽ സ്ഥലത്തെ മദ്യശാലകൾ തുറക്കാൻ അനുമതിയുണ്ടായിരുന്നു.
ഇളവുകൾ പിൻവലിച്ചത് സംബന്ധിച്ചുള്ള സർക്കുലർ സിവിക്ക് മേധാവി പ്രവീൺ പർദേശി ചൊവ്വാഴ്ച പുറത്തുവിട്ടു.
ഇന്നു മുതൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ സിറ്റി റെഡ് സോൺ മേഖലയിലാണ് ഇപ്പോഴുള്ളത്. കൊറോണ വൈറസ് കേസുകളിൽ നിലവിൽ കുറവ് സംഭവിച്ചിട്ടില്ല. തിങ്കൾ ചൊവ്വ ദിവസങ്ങളിൽ മദ്യ ശാലകൾ തുറന്നതോടെ വൻ ജനക്കൂട്ടമാണ് ഇവിടെ എത്തിയിരുന്നത്. ഇത് കൊറോണ വൈറസ് അതിവേഗം പടരുന്നതിന്റെ ആശങ്കയും ഉയർത്തിയിട്ടുണ്ട്.