തെലുങ്കാനയിൽ ലോക്ക്ഡൗൺ മെയ് 29 വരെ നീട്ടി

ഹൈദരാബാദ്: തെലുങ്കാനയിൽ മെയ് 17 ന് ശേഷവും ലോക്ക്ഡൗൺ തുടരും. ലോക്ക്ഡൗൺ മെയ് 29 വരെ നീട്ടിയതായി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വ്യക്തമാക്കി. പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. റെ‍ഡ് സോണായി പ്രഖ്യാപിച്ച ജില്ലകളിൽ കടകൾ തുറക്കാൻ അനുമതിയില്ല.

അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ജനങ്ങൾ പുറത്തിറങ്ങിയാൽ മതി. വൈകീട്ട് ആറ് മണിയോടെ കടകളെല്ലാം അടയ്ക്കണം. വൈകീട്ട് ഏഴ് മണിക്ക് ശേഷം കർഫ്യൂ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെലങ്കാനയിൽ മൊത്തം 1096 പേർക്കാണ് കോവിഡ് ബാധയുള്ളത്. 29 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 628 പേർ രോ​ഗ മുക്തി നേടി. ഇന്ന് 11 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 439 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. രാജ്യത്ത് മൂന്നാം ഘട്ട ലോക്ക്ഡൗൺ ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു സംസ്ഥാനം ലോക്ക്ഡൗൺ നീട്ടുന്നതായി പ്രഖ്യാപിക്കുന്നത്.