Home State മദ്യഷാപ്പുകൾ ഉടനില്ല; ലോക്ക് ഡൗണിന് ശേഷം തുറക്കും; മദ്യത്തിന് കൊറോണ നികുതി വരും

മദ്യഷാപ്പുകൾ ഉടനില്ല; ലോക്ക് ഡൗണിന് ശേഷം തുറക്കും; മദ്യത്തിന് കൊറോണ നികുതി വരും

0

തിരുവനന്തപുരം : മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടന്ന് തീരുമാനം. ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാണ് ധാരണയായത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനെ അറിയിച്ചു. എക്‌സൈസ് കമ്മീഷണറുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് മദ്യത്തിന് കൊറോണ നികുതി ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

മദ്യഷോപ്പുകള്‍ തുറന്നാല്‍ ഉണ്ടായേക്കാവുന്ന തിരക്കും, സാമൂഹിക അകലം പാലിക്കല്‍ നടപ്പാകുമോ എന്ന ആശങ്കയും കണക്കിലെടുത്താണ് തീരുമാനം എന്നാണ് സൂചന. എക്‌സൈസ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇക്കാര്യം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

അതിനിടെ കൊറോണയെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി മദ്യത്തിന് കൊറോണ നികുതി ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. കേരളത്തില്‍ മദ്യത്തിന് ഇപ്പോള്‍ പലതട്ടുകളായി 100 മുതല്‍ 210 ശതമാനംവരെ നികുതിയുണ്ട്. ഇത് അങ്ങേയറ്റമാണെന്ന നിലപാടാണ് എക്‌സൈസ് വകുപ്പിന്. അതിനാല്‍ സെസ് ചുമത്താനാണ് കൂടുതല്‍ സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here