കോട്ടയം : തമിഴ്നാട്ടിൽ നിന്നും മുട്ടയുമായി എത്തിയ ലോറി ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചു. നാമക്കൽ എന്ന ലോറി ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മെയ് മൂന്നിന് രാവിലെ ആറിനാണ് തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും കൂത്താട്ടുകുളം മാർക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തിൽ ഇയാൾ ലോഡുമായി എത്തിയത്. തുടർന്ന് കോട്ടയം ജില്ലയിൽ ഇറക്കിയ ശേഷം മാർച്ച് 4 ന് തിരികെ പോയിരുന്നു. തിരിച്ചു പോകുന്ന വഴി തമിഴ്നാട്ടിലെ വെണ്ണണ്ടൂർ ചെക്ക് പോസ്റ്റിൽ ആരോഗ്യപ്രവർത്തകർ ഇയാളുടെ സാമ്പിൾ ശേഖരിച്ചു പരിശോധന നടത്തിയപ്പോഴാണ് ഇയാളെ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ അടുത്ത കൊറോണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ തുടങ്ങി.
ഇയാളുമായി കൂടുതൽ പേർ സമ്പർക്കത്തിൽ വന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം
ഇയാളുമായി സമ്പർക്കം പുലർത്തിയ രണ്ട് പേരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു