കാസർകോട്: ജില്ലയിൽ കൊറോണ ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിച്ച കളക്ടര്‍ ഡോ. ഡി. സജിത് ബാബു ക്വാറന്റൈൻ കാലാവധി ലംഘിച്ച് ജനസേവനത്തിനിറങ്ങിയത് വിവാദമാകുന്നു. എല്ലാവരും കർശന നിയന്ത്രണം പാലിക്കണമെന്ന് നിർദേശം കളക്ടർ തന്നെ നിയമം ലംഘിച്ചതാണ് വിവാദമായിരിക്കുന്നത്. . ക്വാറന്റൈനിൽ ഏഴു ദിവസം പോലും പിന്നിടുന്നതിനു മുമ്പ് ഓഫീസിലും തലപ്പാടിയിലെ സംസ്ഥാന അതിര്ത്തിയിലുമെത്തിയാണ് കളക്ടർ കർമ്മനിരതനായത്.
രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്നും എം.സി. കമറുദ്ദീനും അടക്കമുള്ള ജനപ്രതിനിധികള്‍ക്കു പോലും നിരീക്ഷണ കാലയളവില്‍ ഓഫീസിലെത്തുന്നതിനും യാത്ര ചെയ്യുന്നതിനും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം കളക്ടറുടെ സാമ്പിള്‍ പരിശോധനയില്‍ നെഗറ്റീവാണെന്നു കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹം തിരികെ ദൈനംദിന ജോലികളില്‍ പ്രവേശിച്ചതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
ഇത് ആരോഗ്യവകുപ്പിന്റെ ക്വാറന്റൈന് വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായവരെ ഹൈ റിസ്ക്, ലോ റിസ്ക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് നിരീക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസ് വിശദീകരിക്കുന്നത്.
വളരെയടുത്ത സമ്പര്‍ക്കമുണ്ടായ ഹൈ റിസ്ക് വിഭാഗത്തിന് 28 ദിവസവും ചെറിയ സമ്പര്‍ക്കം മാത്രമുള്ള ലോ റിസ്ക് വിഭാഗത്തിന് 14 ദിവസവുമാണ് നിരീക്ഷണ കാലയളവ്. മാധ്യമപ്രവര്‍ത്തകനുമായി ഏതാനും മണിക്കൂറുകളുടെ സമ്പര്‍ക്കം മാത്രം ഉണ്ടായിട്ടുള്ള ജില്ലാ കളക്ടറെ ലോ റിസ്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. സാധാരണ ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ 14 ദിവസം വീട്ടില്‍ത്തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നു മാത്രമാണ് വ്യവസ്ഥ. അഞ്ചുദിവസം കൂടി കഴിഞ്ഞപ്പോള്‍ നിരീക്ഷണ കാലാവധി അവസാനിപ്പിച്ചു കളക്ടര്‍ ഔദ്യോഗിക വസതിയില്‍നിന്ന് പുറത്തിറങ്ങി ഓഫീസിലെത്തുകയും യാത്രകള്‍ നടത്തുകയും ചെയ്യുകയായിരുന്നു.