Home Covid-19 കൊറോണ : കുവൈറ്റിൽ കോഴിക്കോട് സ്വദേശി മരിച്ചു;

കൊറോണ : കുവൈറ്റിൽ കോഴിക്കോട് സ്വദേശി മരിച്ചു;

0

കുവൈറ്റ് : കൊറോണ ബാധിച്ച്‌ കുവൈറ്റിൽ ചികിൽസയിൽ കഴിഞ്ഞ ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് കുന്ദമംഗലം പുത്തുർ മഠം മീത്തൽ പറമ്പ്‌ സ്വദേശി ഫാത്തിമ മന്‍സിലിൽ അഹമ്മദ് ഇബ്രാഹിമാണ് (57) മരിച്ചത്. കൊറോണ ബാധിച്ച് കുവൈറ്റിൽ മരിച്ച നാലാമത്തെ മലയാളിയാണ് അഹമ്മദ്.

ചികിൽസയിലായിരുന്ന അഹമ്മദിനെ കഴിഞ്ഞ ദിവസമാണു ജാബിർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്‌. സ്വകാര്യ സ്ഥാപനത്തിൽ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ;ഇമ്പിച്ചി ബീവി
മക്കള്‍;ഉമ്മര്‍കോയ, ഫാത്തിമത്ത് സുഹ്‌റ, ആയിഷ ഫർഹത്ത്
മരുമക്കൾ, മുജീബ് മാത്തോട്ടം, നൗഫല്‍ കാരന്തൂർ.
കുവൈറ്റിൽ കൊറോണ ബാധിച്ചു മരിച്ച 40 പേരിൽ 15 പേർ ഇന്ത്യക്കാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here