തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ആറ് ജില്ലകളില്‍ മാത്രമാണ് കൊറോണ ബാധിതര്‍ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ കണ്ണൂരില്‍ മാത്രം പതിനെട്ട് കൊറോണ ബാധിതരുണ്ട്. എട്ട് ജില്ലകള്‍ കൊറോണ മുക്തമായി.
കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം. പത്തനംതിട്ട. ആലപ്പുഴ,തിരുവനന്തപുരം എന്നീ ജില്ലകളാണ് കൊറോണ മുക്തമായത്. സംസ്ഥാനത്ത് പുതിയ ഹോട്ട്സപോട്ടുകള്‍ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവില്‍ സംസ്ഥാനത്ത് 30പേര് മാത്രമാണ് ചികിത്സയിലുള്ളത്. ഇന്ന് ഏഴുപേര്‍കൂടി രോഗമുക്തി നേടി. കോട്ടയം ജില്ലയില്‍ ആറ് (ഇതില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്) പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.