Home National നാലു സംസ്ഥാനങ്ങളിൽ കുടുങ്ങിയത് 1177 മലയാളി വിദ്യാർത്ഥികൾ

നാലു സംസ്ഥാനങ്ങളിൽ കുടുങ്ങിയത് 1177 മലയാളി വിദ്യാർത്ഥികൾ

0

തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലായി 1177 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 723 പേർ ദില്ലിയിൽ, പഞ്ചാബിൽ 348, പേർ ഹരിയാനയിൽ 89 ഹിമാചലിൽ 17 എന്നിങ്ങനെയാണ് വിദ്യാർഥികൾ കുടുങ്ങിയത്. ഡെൽഹിയിൽ നിന്ന് പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാ‍ർത്ഥികൾക്ക് ഡെൽഹിയിൽ എത്തി യാത്ര തുടങ്ങാനാകും.
ഡെൽഹി ജാമിയ മിലിയയിലെ മലയാളി വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച ഒരു നിർദേശം ഈ മാസം 15-ന് മുമ്പ് ഹോസ്റ്റൽ ഒഴിയണമെന്നാണ്. അവ നിരീക്ഷണകേന്ദ്രങ്ങളാക്കുകയാണ്.

ഈ സാഹചര്യത്തിൽ ഡെൽഹി, പഞ്ചാബ്, ഹിമാചൽ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ കാരണം കുടുങ്ങിയ വിദ്യാർത്ഥികളെ കേരളത്തിലെത്തിക്കാൻ ഊർജിതമായ ശ്രമം കേരളം നടത്തുന്നു. പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ വേണമെന്നാണ് ആവശ്യപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ട്.
റെയിൽവേയുമായി ഔപചാരികമായി ബന്ധപ്പെടാൻ ദില്ലി മുഖ്യമന്ത്രിയോട് അഭ്യ‍ർത്ഥിച്ചു. പ്രത്യേക ട്രെയിനിന്‍റെ തീയതി കിട്ടിയാൽ വിദ്യാർത്ഥികളെ ദില്ലിയിൽ എത്തിക്കാൻ സംസ്ഥാനസർക്കാരുകളുമായും കേന്ദ്രവുമായും ബന്ധപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here