Home World ഹ്യദ്രോഗബാധ: റിയാദിൽ പാറശാല സ്വദേശി മരിച്ചു

ഹ്യദ്രോഗബാധ: റിയാദിൽ പാറശാല സ്വദേശി മരിച്ചു

0

റിയാദ്: പ്രവാസി മലയാളി താമസസ്ഥലത്ത് ഹ്യദ്രോഗബാധയെത്തുടർന്ന് ഉറക്കത്തിനിടെ മരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി മുത്തുപിള്ള കുമാര്‍ (35) ആണ് സൗദി അറേബ്യയിലെ അല്‍ഖര്‍ജിന് സമീപം ഹുത്തയിലെ താമസസ്ഥലത്ത് മരിച്ചത്.

രാത്രി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്നതായിരുന്നു. ഉറക്കത്തില്‍ അന്ത്യം സംഭവിക്കുകയായിരുന്നു. കുമാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹുത്തയില്‍ നിര്‍മാണ രംഗത്ത് തൊഴില്‍ ചെയ്യുകയായിരുന്നു.

എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു പോയത്. പാറശ്ശാല എം.ആര്‍ ഭവനില്‍ മുത്തുപിള്ള, രാജം ദമ്പതികളുടെ മകനാണ്. ഭാര്യ: വിജില. മക്കള്‍: അഭി , അഖില . സഹോദരന്‍ അജി ജിദ്ദയില്‍ ജോലി ചെയ്യുന്നു.
മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here