കോട്ടയം: റെസ് സോണിലുള്ള കോട്ടയം ജില്ലയിൽ സർവ്വനിയന്ത്രണങ്ങളും കാറ്റിൽ പറത്തി നഗര ഗ്രാമ വ്യത്യാസമില്ലാതെ അത്യപൂർവ്വതിരക്ക്. അവശ്യ സാധന കടകൾക്കൊപ്പം മറ്റുകടകൾ കൂടി തുറന്നതാണ് തിരക്ക് കൂടാൻ കാരണമായത്. രാവിലെ മുതൽ ജില്ലയിലുടനീളം ഒട്ടേറെ ആളുകൾ വാഹനങ്ങളിലും അല്ലാതെയും ഒഴുകുകയായിരുന്നു. തിരക്കേറിയപ്പോൾ പോലീസുകാർക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ ആയി. റെഡ് സോൺ ആയിട്ട് പോലും ബാങ്കുകൾ ഉൾപെടെയുള്ള സ്ഥാപനങ്ങൾ തുറന്നതോടെ തിരക്ക് ആശങ്കാ ജനകമായ വിധത്തിൽ എത്തി.
ഇന്നലെ പത്തരയോടെയാണ് കോട്ടയത്ത് ഇളവുകൾ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കിയത്.
ജില്ലയിലെ തിരക്ക് നിയന്ത്രിക്കാൻ എസ്പി ഉൾപെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ നഗരത്തിൽ ഇറങ്ങി.ഏറെ പണിപ്പെട്ടാണ് വാഹനങ്ങളും യാത്രക്കാരെയും നിയന്ത്രിച്ചത്.
ഗ്രീൻ സോൺ ആയി മാറി ജില്ലാ ദിവസങ്ങൾക്കുള്ളിൽ റെഡ് സോൺ ആയതോടെ ജനങ്ങൾക്ക് സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിയാഞ്ഞതാണ് തിരക്ക് വർധിക്കാൻ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ 17 പേരാണ് കോട്ടയം ജില്ലയിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്.