ഡൽഹി : റേഷൻ കാർഡ് ഉടമകൾക്ക് 50,000 രൂപവീതം കേന്ദ്ര സർക്കാർ നൽകുമെന്ന പ്രചരിക്കുന്ന വാർത്തങ്ങൾ തെറ്റാണെന്നു കേന്ദ്രം വ്യക്തമാക്കി. രാഷ്ട്രീയ ശിക്ഷിത് ബേരോജാർ യോജന പ്രകാരം റേഷൻ കാർഡ് ഉടമകൾക്ക് ആശ്വാസമായി 50,000 രൂപവീതം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. ഈ സഹായം എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കുമെന്നും സന്ദേശത്തില്‍ പറയുന്നുണ്ടായിരുന്നു.
എന്നാൽ ഇത്തരത്തിലുള്ള ഒരു പദ്ധതികളും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ ട്വീറ്റ് ചെയ്തത്. ആർഎസ്ബിവൈഡോട്ട്ഓർഗ് എന്ന പേരിലുള്ള വെബ്സൈറ്റിലാണ് റേഷൻ കാർഡുടമകൾക്കും 50,000 രൂപനൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചതായി അറിയിപ്പ് വന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40,000 കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ ഈ പദ്ധതിയുടെ ഗുണം ലഭിക്കൂ എന്നും പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നുണ്ട്.
എന്നാൽ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയും പണം തട്ടുകയും ചെയ്യുന്ന തട്ടിപ്പ് വെബ്‍സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പി ഐ ബി മുന്നറിയിപ്പ് നൽകി.