Home World വീണ്ടും ട്രംപിൻ്റെ തള്ള്; കൊറോണയെ നേരത്തേ അറിയാം; സംഗതി ഗുരുതരമാകുമെന്ന് കരുതിയില്ല

വീണ്ടും ട്രംപിൻ്റെ തള്ള്; കൊറോണയെ നേരത്തേ അറിയാം; സംഗതി ഗുരുതരമാകുമെന്ന് കരുതിയില്ല

0

വാഷിംഗ്ടൺ: കൊറോണ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നേരത്തെ ലഭിച്ചിരുന്നുവെങ്കിലും സംഗതി ഇത്രക്ക് ഗുരുതരമാകുമെന്ന് തനിക്ക് ബോധ്യപ്പെട്ടിരുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിൻ്റെ തള്ള്.

കൊറോണ വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ജനുവരി 23 ന് തനിക്ക് ലഭിച്ചിരുന്നു. ചൈനയിൽ നിന്നുള്ള വ്യോമഗതാഗതം അവസാനിപ്പിക്കാൻ താൻ അന്നു തന്നെ തീരുമെനാമെടുത്തന്നും ട്രംപ് പറഞ്ഞു.

സ്വകാര്യ ടെലിവിഷൻ ചാനൽ ഫോക്സ് ന്യൂസിന്റെ ടിവി ഷോയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

ഈ വർഷം അവസാനത്തോടെ കൊറോണ വൈറസ് വാക്സിൻ അമേരിക്കയ്ക്ക് ലഭിക്കും. വാക്സിൻ വികസിപ്പിക്കുന്നതിൽ മറ്റ് രാജ്യങ്ങൾ അമേരിക്കൻ ഗവേഷകരെ പിന്നിലാക്കിയാലും സന്തോഷമാണ്. എത്രയും വേഗം വാക്സിൻ കണ്ടുപിടിക്കുന്ന ഏത് രാജ്യമായലും അവരെ അഭിനന്ദിക്കും. തനിക്കത് പ്രശ്നമല്ല, ഫലം ലഭിക്കുന്ന ഒരു വാക്സിനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here