Home World കൊറോണ : ലോകമെങ്ങും മരിച്ചത് 80 മലയാളികൾ

കൊറോണ : ലോകമെങ്ങും മരിച്ചത് 80 മലയാളികൾ

0

തിരുവനന്തപുരം: കൊറോണ ബാധിച്ച് വിവിധ രാജ്യങ്ങളിൽ 80 ലധികം മലയാളികൾ മരിച്ചെന്ന് മുഖ്യമന്ത്രി. മറ്റ് സംസ്ഥാനങ്ങളിലും രോഗം ബാധിച്ചിട്ടുണ്ട്. ഏറ്റവുമധികം വേദനിപ്പിക്കുന്ന അനുഭവമാണിത്.

കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാകുന്നു എന്നത് ആശ്വാസമാണ്. എന്നാൽ കേരളീയർ ലോകത്തിന്റെ പലഭാഗത്തും മഹാവ്യാധിയുടെ പിടിയിലാണ്.
സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. 61 പേര്‍ ഇന്നു രോഗമുക്തി നേടി.

ഇനി ചികിത്സയിലുള്ളത് 34 പേര്‍ മാത്രമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണു സംസ്ഥാനത്തു കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്.

499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24,824 പേർ നിരീക്ഷണത്തിൽ. 372 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ. ഇതുവരെ 33,010 സാംപിളികൾ പരിശോധനയ്ക്കയച്ചു. സംസ്ഥാനത്ത് നിലവിൽ 84 ഹോട്സ്പോട്ടുകൾ. പുതിയ കൂട്ടിചേർക്കലുകൾ ഇല്ല. ഇന്ന് 1249 ടെസ്റ്റുകൾ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here