Home Local News ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ യുവാവ് ആംബുലന്‍സിന്റെ ജനാലയിലൂടെ പുറത്തുചാടി; വാഹനത്തിന്റെ ചില്ല് തകർത്തു

ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ യുവാവ് ആംബുലന്‍സിന്റെ ജനാലയിലൂടെ പുറത്തുചാടി; വാഹനത്തിന്റെ ചില്ല് തകർത്തു

0

ഒറ്റപ്പാലം: ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലന്‍സില്‍ തമിഴ്നാട് സ്വദേശിയായ യുവാവ് അക്രമാസക്തനായി.
ഇന്നു പുലര്‍ച്ചെ പത്തിരിപ്പാലയിലാണു സംഭവം. ആംബുലന്‍സിന്റെ ജനാലയിലൂടെ പുറത്തുചാടിയ യുവാവിന്റെ കല്ലേറില്‍ ആംബുലന്‍സിന്റെ ജനാലച്ചില്ല് തകര്‍ന്നു. തുടർന്ന് ആംബുലൻസിന്റെ ഡ്രൈവർ പോലീസിനെ വിളിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് എത്തിയ പോലീസ് പറളിക്കടുത്ത് തേനൂരില്‍ നിന്ന് യുവാവിനെ പിടികൂടി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷവും പ്രശ്നക്കാരനായി തുടര്‍ന്ന യുവാവിനെ പോലീസ് അകമ്പിടിയോടെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇയാൾക്ക് മുൻപും മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് വ്യക്തമല്ല. കോറോണ പരിശോധനകൾക്കായാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പരിശോധനകൾക്ക് ശേഷം യുവാവിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here