തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ഇന്ന് ബീഹാറിലേക്ക് പുറപ്പെടേണ്ടിയിരുന്ന മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ, തിരൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിൽ നിന്നും ഇന്ന് വൈകുന്നേരത്തോടു കൂടി ബീഹാറിലേക്ക് പുറപ്പെടേണ്ട ട്രെയിനുകൾ ആണ് ബിഹാര്‍ സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാത്തതിനാൽ റദ്ദാക്കിയത്.
ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ വരുന്നത് ചില സംസ്ഥാനങ്ങളിൽ ആശങ്കക്ക് വഴിയൊരുക്കുന്നു ഇവർക്കായി കൂടുതൽ മുൻകരുതലുകളും സൗകര്യങ്ങളും ഒരുക്കാനാണ് ട്രെയിൻ ഇപ്പോൾ റദ്ദാക്കിയതെന്നാണ് പറയുന്നത്.
ഇന്നലെ മാത്രം കോഴിക്കോട് നിന്നും 1100 തൊഴിലാളികളാണ് ബീഹാറിലേക്ക് തിരിച്ചെത്തിയത്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ ക്രമികരണങ്ങൾ ഒരുക്കുന്നത് വരെ ബീഹാറിലേക്കുള്ള സർവീസ് താത്കാലികാലമായി നിർത്തി വെച്ചിരിക്കുന്നത്.
അതേസമയം ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ മടക്കത്തിന് യാതൊരു തടസവും ഇല്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.