Home National ഖാസിയാബാദിൽ സിആർപിഎഫ് പട്രോളിങ്ങ് സംഘത്തിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാൻമാർക്ക് വീര മൃത്യു

ഖാസിയാബാദിൽ സിആർപിഎഫ് പട്രോളിങ്ങ് സംഘത്തിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാൻമാർക്ക് വീര മൃത്യു

0

ശ്രീനഗർ: ഒരുദിവസത്തെ ഇടവേളയ്ക്ക് കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഹന്ദ്വാരയിലെ ഖാസിയാബാദിൽ ഭീകരാക്രമണത്തിൽ മൂന്ന് ജവാൻമാർക്ക് വീര മൃത്യു. സിആർപിഎഫ് പട്രോളിങ്ങ് സംഘത്തിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി സിആർപിഎഫ് വ്യക്തമാക്കി.

ഹന്ദ്വാരയിലെ ഖാസിയാബാദ് പ്രദേശത്താണ് സിആർപിഎഫിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് സിആർപിഎഫും ഭീകരരും തമ്മിൽ പരസ്പരം ടിവെപ്പ് ഉണ്ടായി.

കുപ്‌വാരയിൽ ശനിയാഴ്ച തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ.

LEAVE A REPLY

Please enter your comment!
Please enter your name here