ഗ്രീൻസോണിലിരിക്കെ നീലഗിരിയില്‍ ഒന്‍പത് പേര്‍ക്ക് കൊറോണ ; രോഗവ്യാപനം കോയമ്പേട് നിന്ന്

ചെന്നൈ: തമിഴ്‌നാട്ടിൽ ഗ്രീൻ സോണിലായിരുന്ന നീലഗിരിയില്‍ ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറിയുമായി പോയി തിരിച്ചെത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മാര്‍ക്കറ്റില്‍ പോയ 40 ഡ്രൈവര്‍മാരെ നീരിക്ഷണത്തിലാക്കിയിട്ടുണ്ട്. അതില്‍ ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

21 ദിവസങ്ങള്‍ക്ക് ശേഷമാണ് നീലഗിരിയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗ്രീന്‍സോണിലേക്ക് പോയി ജനജീവിതം സാധാരണനിലയിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് 9 പേര്‍ക്ക് കൂടി കൊറോണ സ്ഥിരികരിച്ചത്.

തെങ്കാശിയിലും തിരുനെല്‍വേലിയിലും ഇന്നും കൊറോണ സ്ഥിരീകരിച്ചു. ഇവരും കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും തിരിച്ചെത്തിയവരാണ്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് മാത്രം രോഗം പകര്‍ന്നവരുടെ എണ്ണം 316ആയി