Home National കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കേണലും മേജറും പൊലീസുകാരനുമടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കേണലും മേജറും പൊലീസുകാരനുമടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു

0

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കശ്മീരിലെ ഹിന്ദ് വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കേണലും മേജറും പൊലീസുകാരനും അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

മൂന്നു ഭീകരരെ സൈന്യം വധിച്ചു. 21 രാഷ്ട്രീയ റൈഫിള്‍ഡ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ അശുതോഷ് ശര്‍മ്മ, മേജര്‍ അനുജ്, രണ്ട് ജവാന്മാര്‍, കശ്മീരിലെ ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. രണ്ടു ഭീകരരെ സൈന്യം വധിച്ചു. കേണല്‍ അശുതോഷ് ശര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു സൈന്യം ഓപ്പറേഷന് എത്തിയത്.

ഇന്നലെ രാത്രി താഴ്‌വരയിലെ ഒരു വീട്ടില്‍ ഭീകരര്‍ കടന്നുകയറുകയും വീട്ടുകാരെ ബന്ദികളാക്കകുയും ചെയ്തു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here