ഭോപ്പാൽ: സാനിറ്റൈസർ ഉപയോഗിച്ച് മദ്യം നിർമിച്ചയാൾ മധ്യപ്രദേശിലെ റായ്സെനിൽ അറസ്റ്റിലായി. ലോക്ക്ഡൗണിനെ തുടർന്നു മദ്യശാലകൾ അടച്ചതോടെയാണ് ഇയാൾ സാനിറ്റൈസർ ഉപയോഗിച്ച് മദ്യം നിർമിച്ചത്.
സുത്താൻപുരിലുള്ള ഇന്ദാൽ സിംഗ് രജ്പുതാണ് അറസ്റ്റിലായത്. കൊറോണയുടെ പശ്ചാത്തലത്തിൽ സാനിറ്റൈസറുകൾ നിർമിക്കാൻ സംസ്ഥാന സർക്കാർ നിരവധി ഡിസ്റ്റിലറികൾക്ക് അനുമതി നൽകിയിരുന്നു. 72 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറാണ് ഇയാൾ മദ്യം നിർമിക്കാൻ ഉപയോഗിച്ചത്. രജ്പുതിനെതിരെ എക്സൈസ് നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.