ഗ്രീൻ സോണിൽ കടകൾ ആറു ദിവസം; ചെറുകിട ടെക്സ്റ്റയില്‍സ് തുറക്കാം; നിയന്ത്രണങ്ങളിൽ ഭാഗിക മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് ഗ്രീൻ, ഓറഞ്ച് സോണുകളിൽ ഭാഗിക ഇളവ് പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ നീട്ടിയതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തിയത്.


ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും.ആഴ്ചയില്‍ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. ഗ്രീൻ സോണിൽ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
രാത്രി 7.30 ന് ശേഷം പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ടാകും.


ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ടാക്‌സി, യൂബര്‍ പോലുള്ള കാബ് സര്‍വീസുകള്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു. ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ല യാത്രയ്ക്കും അനുമതിയുണ്ടെന്ന്


മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്….

കേന്ദ്രത്തിൻ്റെ പുതിയ ഉത്തരവ് കൂടി പരിഗണിച്ച് സംസ്ഥാനത്തെ വിവിധ സോണുകളിൽ അനുവദനീയമായ കാര്യങ്ങള്‍ നിശ്ചയിച്ചു.

1)…

Posted by Pinarayi Vijayan on Sunday, May 3, 2020