Home National തലയ്ക്ക് പതിനാറ് ലക്ഷം വിലയിട്ട നക്സൽ നേതാവ് ശ്രുജന കൊലപ്പെട്ടു

തലയ്ക്ക് പതിനാറ് ലക്ഷം വിലയിട്ട നക്സൽ നേതാവ് ശ്രുജന കൊലപ്പെട്ടു

0

മുംബൈ: പോലീസിന്റെ സി -60 കമാൻഡോകളും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് പതിനാറ് ലക്ഷം രൂപ വിലയിട്ട നക്സൽ സ്ത്രീ കൊല്ലപ്പെട്ടു.
കസൻസൂർ ദലാമിലെ നക്സൽ ഡിവിഷണൽ കമ്മിറ്റി അംഗം ശ്രുജന (48) യാണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്. എകെ -47തോക്ക്, ക്ലേമോർ മൈൻ, പ്രഷർ കുക്കർ, നക്സൽ സാഹിത്യങ്ങൾ എന്നിവ സ്ഥലത്ത് നിന്ന് കണ്ടെത്തി.

പെന്ധ്ര ഡിവിഷനിലെ സിൻഭട്ടി കാട്ടിലാണ് പോലീസിന്റെ സി -60 കമാൻഡോകളും നക്സലുകളും ഉച്ചകഴിഞ്ഞ് ഏറ്റുമുട്ടൽ നടന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇവരുടെ തലയ്ക്ക് 16 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 144 ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവരുടെ പേരിൽ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here