Home Covid-19 കുവൈറ്റിൽ ആശങ്ക ; 122 ഇന്ത്യക്കാർക്ക് കൊറോണ ; ഒമാനില്‍ 85 പേർക്ക് രോഗബാധ

കുവൈറ്റിൽ ആശങ്ക ; 122 ഇന്ത്യക്കാർക്ക് കൊറോണ ; ഒമാനില്‍ 85 പേർക്ക് രോഗബാധ

0

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യക്കാരിലടക്കം ആശങ്ക പടർത്തി കൊറോണ പോസിറ്റീവ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുവൈറ്റിൽ 364 പുതിയ കൊറോണ കേസുകൾ റിപ്പോര്‍ട്ടു ചെയ്തതിൽ 122 പേര്‍ ഇന്ത്യക്കാരാണ്.

കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതോടെ കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4983 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇതുവരെ രാജ്യത്ത് 38 കൊറോണ മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73 രോഗികള്‍ കൊറോണ മുക്തരായി. ഇതോടെ വൈറസ് രോഗം ഭേദമായവരുടെ എണ്ണം 1776ആയി.

അതേ സമയം ഒമാനില്‍ 85 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 64 വിദേശികളും 21 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2568ലെത്തിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു. 750 പേര്‍ സുഖം പ്രാപിച്ചു. ഒമാനില്‍ കൊറോണ വൈറസ് ബാധ മൂലം പതിനൊന്ന് പേരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here