Home World കൊറോണ ഭീതിക്കിടെ കുവൈറ്റിൽ ഹൃദ്രോഗ മരണങ്ങൾ ; ഇന്ന് മരിച്ചത് രണ്ടു മലയാളികൾ

കൊറോണ ഭീതിക്കിടെ കുവൈറ്റിൽ ഹൃദ്രോഗ മരണങ്ങൾ ; ഇന്ന് മരിച്ചത് രണ്ടു മലയാളികൾ

0

കുവൈറ്റ് : കൊറോണ ഭീതിക്കിടെ കുവൈറ്റിൽ ഹൃദ്രോഗ മരണങ്ങൾ വർധിക്കുന്നു.
രണ്ട്‌ മലയാളികൾ ഇന്ന് ഹൃദ്രോഗബാധയെത്തുടർന്ന് മരിച്ചു. തൃശൂർ നാട്ടിക സ്വദേശി പതിയാപറമ്പത്ത്‌ താജുദ്ദീൻ എന്ന ഷാജി (52) , കൊല്ലം കരുനാഗപള്ളി ചങ്കൂരത്ത്‌ വീട്ടിൽ വിജയൻ പിള്ള (57) എന്നിവരാണു ഹൃദ്രോഗബാധയെത്തുടർന്ന് മരിച്ചത്. ഇതോടെ 48 മണിക്കൂറിനുള്ളിൽ ഹൃദ്രോഗബാധയെ തുടർന്ന് മരിച്ചവർ മൂന്നായി. കാഞ്ഞിരപ്പള്ളി ആനക്കല്ല് നന്തികാട്ട് പ്രമോദ് ജേക്കബ്ബ് (40) കഴിഞ്ഞ ദിവസം ഹ്യദ്രോഗ ബാധയെത്തുടർന്ന് മരിച്ചിരുന്നു.

ഫർവാനിയയിലെ താമസ സ്ഥാലത്ത്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിലേക്ക്‌ കൊണ്ടു പോകവെയാണ് താജുദ്ദീൻ മരിച്ചത്. സ്വന്തമായി ടെയ്ലറിംഗ്‌ സ്ഥാപനം നടത്തി വരികയായിരുന്നു ഇദ്ദേഹം. ഭാര്യ സബിത. മക്കൾ അനസ്‌ , അസ്ന.
ബദർ മുല്ലയിലെ ജീവനക്കാരനാണു മരണമടഞ്ഞ വിജയൻ. അബ്ബാസിയയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്‌.

അതേ സമയം അനുദിനം കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്നത് ഒട്ടേറെ പേരെ അസ്വസ്ഥരാക്കുന്നതായാണ് റിപ്പോർട്ട്. രോഗഭീതിക്കൊപ്പം ആശുപത്രികളിലെ ചികിൽസാ പരിമിതികളെക്കുറിച്ചുള്ള വാർത്തകൾ മലയാളികടക്കം വിദേശീയർ ആശങ്കയോടെയാണ് കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here