Home Local News മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0

കുവൈറ്റ്:  മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് നന്തികാട്ട് ജേക്കബ്ബിന്റെ മകൻ പ്രമോദ് ജേക്കബ്ബ് (40) ആണ് മരിച്ചത്. പ്രമോദ് ഷുവൈഖിലെ സ്വകാര്യ ഫാബ്രിക്കേഷൻ കമ്പനിയിൽ സെയിൽസ്മാനായിരുന്നു. അബ്ബാസിയയിൽ താമസിരുന്ന പ്രമോദിന് രണ്ടു ദിവസം മുമ്പ് ഛർദ്ദിയും വയറിളക്കവും അനുഭപ്പെട്ടതായി സുഹൃത്തുക്കൾ പറയുന്നു. വെള്ളിയാഴ്ച രാവിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയേ മൃതദേഹം വിട്ടുകിട്ടൂ. അതിനുശേഷം നാട്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമം.
ഭാര്യ – ജിനിഷ.
മക്കൾ – അമേയ, ജിയാന

LEAVE A REPLY

Please enter your comment!
Please enter your name here