കൊറോണക്കെതിരേ യുഎഇ കണ്ടുപിടിത്തം; സ്‌റ്റെം സെൽ ചികിത്സ; വിജയകരമെന്ന് ഗവേഷകർ

അബുദാബി: കൊറോണ ചികിത്സാ രംഗത്ത് പുതിയ കണ്ടുപിടിത്തവുമായി യുഎഇ. കൊറോണ പ്രതിരോധത്തിനായി സ്‌റ്റെം സെൽ ചികിത്സ എന്ന പുതിയ ചികിത്സ രീതിയാണ് വികസിപ്പിച്ചെടുത്തത്. അബുദാബിയിലെ സ്റ്റെം സെല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണമാണ് വിജയത്തിലെത്തിയിരിക്കുന്നത്.

കൊറോണ രോഗബാധിതരുടെ രക്തത്തിൽനിന്ന് മൂലകോശം എടുത്ത് അവയിൽ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തിൽ തന്നെ പ്രയോഗിക്കുന്ന രീതിയാണ് സ്‌റ്റെം സെൽ ചികിത്സ.
ഇതുവരെ 73 രോഗികളിൽ ഈ രീതി വിജയകരമായി നടത്തിയിട്ടുണ്ട്. ശ്വാസകോശ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ക്രമീകരിക്കുകയും ചെയ്യുന്നതിലൂടെ ഈ ചികിത്സ ഫലമുണ്ടാക്കുമെന്നാണ് കണ്ടെത്തിരിക്കുന്നത്.

അതേസമയം ചികിത്സയുടെ ഫലപ്രാപ്തി തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്, രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്ന് ഇത് വിജയകരമാകുമെന്നുമാണ് അധികൃതര്‍ പറയുന്നത്. സ്റ്റെം സെല്ലുകൾ ഉപയോഗിച്ചുള്ള ഫലപ്രദമായ ചികിത്സ വികസിപ്പിക്കുന്നതിന് യുഎഇ സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നൽകി.

ലോകമെങ്ങും കൊറോണ മഹാമാരിക്കെതിരേ പോരാടുമ്പോൾ ആഗോള തലത്തിൽ തന്നെ നേട്ടമുണ്ടാക്കുന്ന പുതിയ കണ്ടുപിടിത്തം നടത്തിയ സ്‌റ്റെം സെൽ സെന്ററിലെ മുഴുവൻ ഗവേഷകരെയും ആരോഗ്യം പ്രവർത്തകരെയും ഭരണാധികാരികൾ നന്ദി അറിയിച്ചു.