തിരുവനന്തപുരം : കേരളത്തിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള രണ്ടാമത്തെ ട്രെയിനും യാത്ര തിരിച്ചു. തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ നിന്നും ജാര്‍ഖണ്ഡിലേക്കാണ് ട്രെയിന്‍ പുറപ്പെട്ടത്.
ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലേക്ക് ആയിരത്തി ഒരുന്നൂറ്റി ഇരുപത്തിയഞ്ച് തൊഴിലാളികളാണ് യാത്രയായത്.
സ്ക്രീനിങ് കേന്ദ്രങ്ങളിലെ പരിശോധനക്ക് ശേഷമാണ് ഇവരെ യാത്രക്ക് അനുവദിച്ചത്. ക്യാമ്പുകളിൽ നിന്നും ഇവരെ പോലീസുകാർ ബസുകളിൽ സ്ക്രീനിംഗ് കേന്ദ്രങ്ങളിൽ എത്തിക്കുകയും സ്ക്രീനിംഗ് നു ശേഷം ഇവരെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയുമായിരുന്നു.
റയില്‍വേ സ്റ്റേഷനിലും ഇവരെ കർശനമായ ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഭക്ഷണവും, മാസ്കും സാനിറ്റൈസറും അടക്കം സുരക്ഷ സംവിധാനങ്ങളോട് കൂടിയാണ് ട്രെയിനിൽ പ്രവേശിപ്പിച്ചത്. ഒരു ബോഗിയിൽ അറുപതു പേരെ മാത്രമേ പ്രവേശിപ്പിച്ചോളു. ഇവരുടെ സുരക്ഷയ്ക്ക് പന്ത്രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരും ട്രെയിനിൽ ഉണ്ട്.
എറണാകുളം, ആലുവ, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നായി നാല് ട്രയിനുകളും ഇന്ന് രാത്രിയോട് കൂടെ യാത്ര തിരിക്കും.