Home National മെയ് നാലു മുതല്‍ പകുതി ഇന്ത്യ പൂര്‍വ്വസ്ഥിതിയിലാകും: പ്രകാശ് ജാവദ്ക്കര്‍

മെയ് നാലു മുതല്‍ പകുതി ഇന്ത്യ പൂര്‍വ്വസ്ഥിതിയിലാകും: പ്രകാശ് ജാവദ്ക്കര്‍

0

ന്യൂഡെല്‍ഹി: മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ആരംഭിക്കുന്ന മെയ് നാലു മുതല്‍ ഇന്ത്യയുടെ പകുതി ഭാഗം പൂര്‍വ്വ സ്ഥിതിയില്‍ ആകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദ്ക്കര്‍. കൊറോണ വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വിജയം കണ്ടതായി പ്രകാശ് ജാവദ്ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട മോശം സ്ഥിതിവിശേഷം അവസാനിച്ചു. എന്നാല്‍ ഇതുവരെ രോഗത്തെ പൂര്‍ണമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു എന്ന് പറയാന്‍ സാധിക്കില്ല. മുഴുവന്‍ മാര്‍ഗനിര്‍ദേശങ്ങളും മുന്‍കരുതല്‍ നടപടികളും തുടര്‍ന്നും പാലിക്കേണ്ടതുണ്ടെന്നും പ്രകാശ് ജാവദ്ക്കര്‍ പറഞ്ഞു.

മറ്റുളള രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡിനെ നേരിടുന്നതില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ സാധിച്ചു. കൊറോണ വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സോണുകള്‍ നിര്‍ണയിച്ചത് നല്ലനിലയിലാണ്. വാക്‌സിന്‍ ഇതുവരെ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുക എന്നത് ജീവിതത്തിന്റെ ഭാഗമായി മാറുമെന്നും മന്ത്രി പറഞ്ഞു.

നേതൃത്വം വഹിക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ് പ്രതിപക്ഷം. കൊറോണ വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേ, ഒരു നല്ല നിര്‍ദേശം പോലും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. പകരം സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ മാത്രമാണ് അവര്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പ്രകാശ് ജാവദ്ക്കര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here