വൈറസ് വ്യാപനം നേരത്തേ തുടങ്ങി; പകരുന്നത് മറച്ചു; ഗവേഷകരെ വകവരുത്തി ; ചൈനയുടെ ക്രൂരമുഖം പുറത്ത്

ലണ്ടൺ: കൊറോണ വൈറസിനെ കുറിച്ച് നിർണായക വിവരങ്ങൾ ചൈന ലോകത്തിനു മുന്നിൽ മറച്ചു വച്ചു. കൊറോണ വൈറസ് വ്യാപനം ഡിസംബറിനു മുമ്പേ ആരംഭിച്ചു. മനുഷ്യനിൽ നിന്ന് മനുഷിനിലേക്ക് പകരുന്നതായതിനാൽ ജാഗ്രത പുലർത്തണമെന്ന കാര്യം മറച്ചു വച്ചു. വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തവരെ വകവരുത്തുകയും തടവിലാക്കുകയും ഒളിപ്പിക്കുകയും ചെയ്തു. രഹസ്യാന്വേഷണ ഏജൻസികൾ പുറത്തു വിട്ട ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പറയുന്നു. അമേരിക്ക, കാനഡ, യു.കെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് വൈറസിനെ സംബന്ധിച്ചുള്ള പല പ്രധാന കാര്യങ്ങളും ചൈന ലോകരാഷ്ട്രങ്ങളിൽ നിന്നും മറച്ചു വെച്ചതായി കണ്ടെത്തിയത്.

കൊറോണ വൈറസിനെ കുറിച്ചുള്ള പല പ്രധാനപ്പെട്ട കാര്യങ്ങളും ചൈന പുറത്തു വിട്ടിരുന്നില്ല.
ഇതിൽ ഏറ്റവും പ്രധാനം വൈറസിന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ ശേഷിയുണ്ടെന്ന വിവരമാണ്.
വുഹാനിലെ വൈറോളജി ലാബിലാണ് ആദ്യം വൈറസ് ബാധയുണ്ടായതെന്നാണ് ചൈന ആദ്യം പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെ വൈറോളജി ലാബിലെ ചില ഗവേഷകരെ കാണാതായതും ചിലരെ നിശബ്ദരാക്കിയതുമൊക്കെ
തെളിവുകൾ പുറത്തു വന്നിരുന്നു. തെളിവുകൾ മറയ്ക്കുന്നതിന്റെ ഭാഗമായാണ് വൈറസിന്റെ സജീവ ജനിതക വിവരങ്ങൾ ചൈന മറ്റ് രാജ്യങ്ങൾക്ക് കൈമാറാതിരുന്നത്. വൈറസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചൈനക്ക് അറിയാമായിരുന്നു. എങ്കിൽ പോലും വിവരങ്ങൾ പൂർണമായും പറയാൻ ചൈന തയാറായില്ല. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങൾക്ക് വൈറസിനെതിരായ വാക്സിൻ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താനോ
പ്രതിരോധ പ്രവർത്തങ്ങൾ നേരത്തെ തുടങ്ങനോ സാധിക്കാതെ പോയി എന്നാണ് ഏജൻസികൾ പറയുന്നത്.

2019 ഡിസംബറിന് മുമ്പുതന്നെ രോഗവ്യാപനം സംഭവിച്ചിരുന്നുവെങ്കിലും ചൈന അത് മറച്ചു വെക്കുകയാണ് ചെയ്തത്. വൈറസ്‌ വ്യാപനത്തെ തുടർന്ന് ചൈനയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ലക്ഷക്കണക്കിന് ആളുകൾ ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. ഇവർ വഴിയാണ് അമേരിക്ക, ഇറ്റലി, ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണ പൂർവേഷ്യ എന്നിവിടങ്ങളിലേക്ക് രോഗം എത്തിയതെന്നാണ് ഏജൻസികൾ പറയുന്നത്. വൈറസ്‌ വ്യാപനത്തെ തുടർന്ന് ചൈനയിൽ നിരവധി നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടും അതൊന്നും മറ്റ് രാജ്യങ്ങളോട് വെളിപ്പെടുത്താൻ ചൈന തയ്യാറായില്ല.

കൂടാതെ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് സംശയം ഉയർത്തിയ ഡോക്ടർ മാരെ ചൈന നിശബദരാക്കി. തുടർന്നു ലാബിന്റെ സൈറ്റിൽ നിന്ന് ഇവരുടെ വിവരങ്ങൾ ഡിലീറ്റ് ചെയ്യുകയും ഇവരെ കാണാതാവുകയുമാണ് ചെയ്തത്. ചൈനയുടെ ഇത്തരത്തിലുള്ള പ്രവർത്തങ്ങളെ പറ്റി പുറത്തു കൊണ്ടു വരാൻ ശ്രമിച്ച ഗവേഷകൻ ഫാങ് ബിങ്, അഭിഭാഷകനായ ചെൻ ക്വിഷി, മാധ്യമപ്രവർത്തനായ ലി സെഹ്വ തുടങ്ങിയവരെ കാണാനില്ലെന്നും ഇവരെ അധികൃതർ രഹസ്യമായി തടവിൽ പാർപ്പിക്കുകയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നത്.