Home State ബെവ്കോ മദ്യവിൽപ്പനശാലകൾ തിങ്കളാഴ്ച മുതൽ

ബെവ്കോ മദ്യവിൽപ്പനശാലകൾ തിങ്കളാഴ്ച മുതൽ

0

തിരുവനന്തപുരം: ബെവ്കോ മദ്യവിൽപ്പനശാലകൾ തിങ്കളാഴ്ച മുതൽ തുറക്കും. എത്ര ഔട്ട് ലെറ്റുകൾ, ഏതു ജില്ലകളില്‍ എന്നത് ഇന്നു തന്നെ തീരുമാനിക്കും. തിങ്കളാഴ്ച തുറക്കാനായി ഒരുങ്ങാന്‍ ബെവ്കോ നേരത്തെ നിര്‍ദേശിച്ചിരുന്നു. പല കടകളിലും അണുനശീകരണം ഉള്‍പ്പെടെ നടത്തി. വരുമാനക്കുറവ് പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

അതേസമയം, മദ്യശാലകൾ തുറക്കുന്നതിൽ തീരുമാനമായിട്ടില്ലെന്നാണ് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ ശനിയാഴ്ച രാവിലെ പറഞ്ഞത്. കേന്ദ്ര മാർഗനിർദേശമനുസരിച്ച് നടപടിയെടുക്കും. ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടക്കണം. തിങ്കളാഴ്ച ബാറുകൾ തുറക്കില്ല. കേന്ദ്ര നിർദേശത്തിൽ ബാറുകൾ തുറക്കുന്ന കാര്യമില്ലെന്നും, ബാറുകളിൽ പാഴ്സൽ അനുവദിക്കുന്ന കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here