ന്യഡെൽഹി: ഡെൽഹിയിലെ സി ആർ പി എഫ് ക്യാമ്പിൽ 68 സൈനികർക്ക് കൊറോണ വൈറസ് ബാധ. കിഴക്കൻ ഡെൽഹിയിൽ മയൂർവിഹാറിലെ സി ആർ പി എഫിൻ്റെ 31 മത് ബറ്റാലിയനിലെ 68 സൈനികർക്കാണ് കൊറോണ ബാധ പോസ്റ്റീവെന്ന് മെഡിക്കൽ ബുള്ളറ്റിൻ റിപ്പേർട്ട് ചെയ്യുന്നത്.
ബറ്റാലിയനിലെ 122 പേർക്ക് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരെയും ചികിത്സക്ക് വിധേയരാക്കിയിരിക്കുകയാണ്.
സിആർ പി എഫ് സേനയിൽ ആകമാനം 127 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരാൾക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതേ ബറ്റാലിയനിലെ 55 കാരനായ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ കഴിഞ്ഞ ചൊവ്വാഴ്ച വൈറസ് ബാധയേറ്റ് മരിച്ചിരുന്നു. വൈറസ് ബാധ പോസീറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ സഫ് ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആ സാമിലെ ബർപേട്ട ജില്ലക്കാരനായ അദ്ദേഹത്തിന് ഇതേ ബറ്റാലിയനിലാണ് പോസ്റ്റ് ചെയ്തിരുന്നത്.ഇദ്ദേഹത്തിന് പ്രമേഹം കൂടാതെ ഉയർന്ന രക്തസമ്മർദ്ദത്തിന് ചികിത്സയിലുമായിരുന്നു.
വിവിധ സൈനിക ക്യാമ്പുകളിൽ പരിശോധന ക്രമീകരണങ്ങൾ കാര്യക്ഷമമാക്കാനാണ് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിക്കുന്നത്. സൈനികർക്കിടയിൽ വ്യാപകമായി വൈറസ് ബാധ പടരുന്ന് വിവിധ സേനാംഗങ്ങൾക്കിടയിൽ ആശങ്കയുളവാക്കുന്നുണ്ട്.