Home State കേരളത്തിലേക്ക് മടങ്ങാൻ അഞ്ചുലക്ഷം പേർ

കേരളത്തിലേക്ക് മടങ്ങാൻ അഞ്ചുലക്ഷം പേർ

0

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. 203 രാജ്യങ്ങളില്‍ നിന്ന് 3,79,672 വിദേശ മലയാളികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,20,887 പേരും ഉള്‍പ്പെടെ മൊത്തം 5,00,059 പേരാണ് രജിസ്റ്റര്‍ ചെയ്തത്.

മടക്കയാത്രയ്‌ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 63839 പേരാണ് വെള്ളിയാഴ്ച വരെ രജിസ്റ്റര്‍ ചെയ്തത്. തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലുള്ള നാല്പത്തി ഏഴായിരത്തിലധികം പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ രജിസ്‌ട്രേഷനില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് 15,279 പേര്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറവും പാലക്കാടും ആണ് തൊട്ടുപിന്നില്‍.

LEAVE A REPLY

Please enter your comment!
Please enter your name here