കൊച്ചി: ലോക്ക് ഡൗണിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളുമായി രണ്ട് നോൺ സ്റ്റോപ്പ് ട്രെയിനുകൾ ഇന്ന് എറണാകുളം ജില്ലയിൽ നിന്ന് പുറപ്പെടും. ആകെ അഞ്ച് ട്രെയിനുകളാണ് ഇന്ന് കേരളത്തിൽ നിന്നും പുറപ്പെടുക. ബീഹാറിലേക്കും ഒഡീഷയിലേക്കുമാണ് എറണാകുളത്ത് നിന്ന് ട്രെയിനുകൾ പുറപ്പെടുന്നത്. പാറ്റ്നയിലേക്കുള്ള ട്രെയിൻ തിരൂരിൽ നിന്നും ഭുവനേശ്വറിലേക്കുള്ളത് എറണാകുളം സൗത്തിൽ നിന്നുമാണ് പുറപ്പെടുക. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വണ്ടി പുറപ്പെടും. 1200 പേർക്കാണ് ഓരോ ട്രെയിനിലും യാത്ര ചെയ്യാനാവുക. അനാവശ്യ തിരക്കുകളും പ്രചാരണവും ഒഴിവാക്കാൻ അധികൃതർ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്. വിവിധ വകുപ്പുകളുടെ പരിശോധനക്ക് ശേഷമായിരിക്കും തൊഴിലാളികളെ കൊണ്ടുപോകുക.
തിരുവനന്തപുരത്ത് നിന്നു ജാർഖണ്ഡിലെ ഹാതിയിലേക്കാണ് ട്രെയിൻ. റാഞ്ചിയിലേക്ക് വൈകീട്ട് അഞ്ച് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക.
തിരിച്ചുപോകുന്ന അതിഥി തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഇന്നലെ തന്നെ തുടങ്ങിയിരുന്നു. രണ്ടു ട്രെയിനുകളിലുമായി 2400 തൊഴിലാളികളെ ആകും തിരിച്ച് അയക്കുക. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് വൈകീട്ട് 7 മണിയോടെ ട്രെയിനുകൾ പുറപ്പെടും