ഗ്രീന്‍ സോണുകളില്‍ ആഴ്ചയില്‍ മൂന്നു ദിവസം സേവന മേഖലകള്‍ പ്രവർത്തിക്കാം

തിരുവനന്തപുരം: ഗ്രീന്‍ സോണുകളില്‍ ആഴ്ചയില്‍ മൂന്നു ദിവസം സേവന മേഖലകള്‍ക്ക് പ്രവര്‍ത്തിക്കാം. 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ. ഓറഞ്ച് മേഖലയില്‍ നിലവിലെ സ്ഥിതി അതേപോലെ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രീന്‍ സോണുകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ കടകള്‍ തുറക്കാം. ആഴ്ചയില്‍ ആറു ദിവസം മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.

മെയ് 17 വരെ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല. സുരക്ഷാ മാനദണ്ഡങ്ങളും നിബന്ധനങ്ങളും പാലിച്ച് പരീക്ഷാ നടത്തിപ്പിന് അനുമതി നല്‍കും.

ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെ, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ അന്തര്‍ ജില്ലാ യാത്രകള്‍ പ്രത്യേക അനുമതിയോടെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് അനുവദിക്കുക. ഡ്രൈവര്‍ക്ക് പുറമേ രണ്ടു യാത്രക്കാര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.