Home National അതിർത്തിയിൽ പാക് വെടിവയ്പ്; രണ്ട് ഇന്ത്യൻ സൈനികര്‍ക്ക് വീരമൃത്യു

അതിർത്തിയിൽ പാക് വെടിവയ്പ്; രണ്ട് ഇന്ത്യൻ സൈനികര്‍ക്ക് വീരമൃത്യു

0

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിനിർത്തൽ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ രണ്ട് ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ചു. വെടിവെപ്പില്‍ മൂന്ന് സൈനികര്‍ക്കും മൂന്ന് പ്രദേശവാസികള്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ രണ്ട് സൈനികര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. പ്രകോപനമില്ലാതെയാണ് പാക് സൈന്യം വെടിയുതിര്‍ത്തതെന്നും ഇന്ത്യ തിരിച്ചടിച്ചെന്നും പ്രതിരോധ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്.

ഏപ്രിൽ 30 ന് പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ ഷെല്ലാക്രമണം നടത്തിയ പാകിസ്ഥാൻ വെടിനിർത്തൽ ലംഘനത്തിന് തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ബരാമുള്ളയിലും പാക് ആക്രമണം നടത്തിയത്. പാക് നടപടിക്കെതിരെ തിരിച്ചടിക്കുമെന്ന് സൈന്യം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here