കോണ്‍ക്രീറ്റ് മിക്സര്‍ ടാങ്കില്‍ 18 പേർ; കണ്ടവർ ഞെട്ടിതരിച്ചു; ഒടുവിൽ ക്വാറൻ്റിനിൽ

മുംബൈ: കോണ്‍ക്രീറ്റ് മിക്സര്‍ ട്രക്കിന്റെ മിക്സര്‍ ടാങ്കിൽ നാട്ടിലെത്താന്‍ വേണ്ടി ജീവന്‍ പണയപ്പെടുത്തി 18 കുടിയേറ്റ തൊഴിലാളികൾ. ലോക്ക്ഡൗണിൽ ദുരിതത്തിലായ ഇവരുടെ സാഹസിക യാത്ര പുറത്തുവിട്ട് എ.എന്‍.ഐ.

കോണ്‍ക്രീറ്റ് മിക്സര്‍ ട്രക്കിന്റെ മിക്സര്‍ ടാങ്കിൽ ഇവര്‍ രണ്ട് സംസ്ഥാനങ്ങള്‍ താണ്ടുകയും ചെയ്തു.

രാജ്യത്ത് കൊറോണ ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് തിരിച്ച ടാങ്കര്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് കോണ്‍ക്രീറ്റ് മിക്സറിനുള്ളില്‍ തൊഴിലാളികളെ കണ്ടെത്തിയത്. തുടര്‍ന്ന് ട്രക്ക് പിടിച്ചെടുത്ത പൊലീസ് എല്ലാവരെയും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോവുകയായിരുന്നു ഇവർ. ട്രക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉമകാന്ത് ചൗധരി എ.എന്‍.ഐയോട് പറഞ്ഞു.