ഇന്ത്യയിൽ കൊറോണ വ്യാപനം മെയ് 21 നകം തടയാനാവുമെന്ന് റിപ്പോർട്ട്

മുംബൈ: രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം മെയ് 21 ഓടെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുമെന്നു മുംബൈ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ നിഗമനം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, തുടങ്ങി കൊറോണ തീവ്രബാധിത സംസ്ഥാനങ്ങള്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തക വഴി മെയ് 21 നകം കൊറോണ നിയന്ത്രണവിധേയകമാകുമെന്ന് മുംബൈ സ്‌കൂള്‍ ഓഫ് ഇക്കോണിമിക്‌സ് ആന്റ് പബ്ലിക് പോളിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളം, ഹിമാചല്‍ പ്രദേശ്, ആസം, ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം രോഗവ്യാപനം നിയന്ത്രിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദ് എന്‍ഡ് ഈസ് നിയര്‍: കൊറോണ സ്റ്റബിലൈസിങ് ഇന്‍ മോസ്റ്റ് ഇന്ത്യന്‍ സ്‌റ്റേറ്റ്‌സ്’ എന്ന പ്രബന്ധത്തിലാണു ഈ വിവരങ്ങളുള്ളത്.

സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍ എന്നിവരുടേതാണു പഠനം. മെയ് ഏഴോടെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അവസാനിക്കും. ‘ കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികള്‍ എടുത്തതിനാല്‍ മേയ് ഏഴിനോടകം മിക്കവാറും സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനം പിടിച്ചുനിര്‍ത്താനാകും. വിവിധ രാജ്യങ്ങളിലെ കൊറോണ വ്യാപനത്തിന്റെ പാറ്റേണ്‍ വിശദമായി പഠിച്ചാണ് പഠനം തയാറാക്കിയത്.

വൈറസിന്റെ പെരുകലും ജനിതക പ്രത്യേകതകളും വിലയിരുത്തിയ സംഘം, മേയ് 21നകം കൊറോണ രാജ്യമാകെ നിലയ്ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.