ന്യൂഡെൽഹി : കൊറോണ കാലത്ത് ജനങ്ങൾക്ക് ആശ്വാസമായി പാചകവാതക വില കുറച്ചു. രാജ്യ തലസ്ഥാനമായ ഡെല്‍ഹിയില്‍ സിലണ്ടറിന് 162.50 രൂപയാണ് കുറവു വരുത്തിയത്. ഇതിന് ആനുപാതികമായി രാജ്യത്ത് എല്ലായിടത്തും വിലയില്‍ കുറവ് വരും. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞതാണ് പാചകവാതക വിലയിൽ കുറവ് വരാൻ കാരണം. രണ്ടു മാസത്തിനിടയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഇടിവ് സംഭവിച്ചിരിക്കുന്നത്.
14.2 കിലോ ഭാരമുള്ള സബ്സിഡിയില്ലാത്ത സിലിണ്ടർ വില ഡൽഹിയിൽ 744 രൂപയിൽ നിന്ന് 581.50 രൂപയായി കുറഞ്ഞിരിക്കുന്നത്. മുംബൈയിൽ 579 രൂപ, കൊൽക്കത്തയിൽ 584.50 രൂപ, ചെന്നൈയിൽ 569.50 രൂപയുമാണ് പാചക വാതകത്തിന്റെ പുതുക്കിയ വില ഇതിന് ആനുപാതികമായി കേരളത്തിലും വിലയിൽ മാറ്റം വരുന്നതാണ്.
എല്ലാ മാസവും ഒന്നാം തീയതിയാണ് എൽപിജി സിലിണ്ടറിന്റെ വില പുതുക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ പാചകവാതക വില കുത്തനെ ഉയരുകയായിരുന്നു. പക്ഷേ , കഴിഞ്ഞ മൂന്ന് മാസമായി വില കുറയുകയാണ്. അതേസമയം, രാജ്യത്ത് എൽപിജി സിലിണ്ടർ ക്ഷാമം ഇല്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.