Home National ക്വാറന്റൈൻ കാലാവധിക്ക് ശേഷം കൊറോണ ; മാഹിയിൽ ആശങ്ക

ക്വാറന്റൈൻ കാലാവധിക്ക് ശേഷം കൊറോണ ; മാഹിയിൽ ആശങ്ക

0

മാഹി: ക്വാറന്റൈൻ കാലാവധി കഴിഞ്ഞും കൊറോണ സ്ഥിരീകരിച്ചത് മാഹിയിൽ ആരോ​​ഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തി. മാഹി ചെറുകല്ലായി സ്വദേശിയായ 61കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇയാൾക്ക് 42 ദിവസങ്ങൾക്ക് ശേഷമാണ് കൊറോണ സ്ഥിരീകരിച്ചത്.

‌മാർച്ച് 19 ന് ദുബായിൽ നിന്ന് കരിപ്പൂരിൽ എയർഇന്ത്യ വിമാനത്തിൽ വന്നിറങ്ങിയ ഇയാൾ ടാക്സിയിൽ മയ്യഴിയിലെ ചെറുകല്ലായിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ മാഹി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

രോഗലക്ഷണങ്ങളില്ലാതിരുന്ന ഇയാളുടെ സ്രവ പരിശോധന കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടത്തിയത്.
കൊറോണ ബാധിച്ച് ഏപ്രിൽ പതിനൊന്നിന് മരിച്ച മഹ്റൂഫ് എന്നയാളുടെ അയൽക്കാരനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. എന്നാൽ മരിച്ചയാളുമായി ഇയാൾക്ക് സമ്പർക്കം ഒന്നുമില്ലായിരുന്നുവെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here