വാഷിംഗ്ടൺ: ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ വൻ നികുതി ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന കാര്യത്തിൽ കൂടുതൽ തെളിവുകൾ ഉണ്ടെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.
വൈറസിന്റെ ഉറവിടം ചൈനയിൽ ലാബിൽ നിന്നും തന്നെയാണെന്ന് കാര്യത്തിൽ വ്യക്തായമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ തെളിവുകൾ എന്താണെന്ന് ഇപ്പോൾ വെളിപ്പെടുത്തുവാൻ കഴിയില്ല. ഈ പശ്ചാത്തലത്തിൽ ചൈനയുമായുള്ള വ്യാപാര ഇടപാടുകൾ കർശനമായ നിയന്ത്രണത്തോടെ വ്യത്യസ്തമായ രീതിയിൽ നടപ്പാക്കുമന്ന് ട്രംപ് പറഞ്ഞു. ചൈനീസ് ഉൽപന്നങ്ങൾക്കു മേൽ കൂടുതൽ ഉയർന്ന നികുതി ചുമത്തിയേക്കുമെന്ന സൂചനയും അദ്ദേഹം നൽകി.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വർഷങ്ങളായി നിലനിൽക്കുകയാണ്. ഇരു രാജ്യങ്ങളുടേയും തർക്കം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി തുടർന്ന് പോകുകയാണ്. ദീര്‍ഘകാലമായുള്ള വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനുള്ള പല ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.