Home Covid-19 സംസ്ഥാനത്ത് നാലു ജില്ലകള്‍ കൊറോണ മുക്തം

സംസ്ഥാനത്ത് നാലു ജില്ലകള്‍ കൊറോണ മുക്തം

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകള്‍ കൊറോണ മുക്തമായി. ആലപ്പുഴ, എറണാകുളം, വയനാട്, തൃശൂര്‍ എന്നി ജില്ലകളാണ് കൊറോണ മുക്തമായത്. എറണാകുളത്ത് കൊറോണ ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരേയൊരു ആളുടെ കൂടി പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയതോടെയാണ് കൊറോണ മുക്തമായ ജില്ലകളുടെ എണ്ണം നാലായത്.

സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കൊറോണ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ആരോ​ഗ്യമേഖലയ്ക്ക് ആശ്വാസമായി. 9 പേരാണ് ഇന്ന് രോഗമുക്തിനേടിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392 പേര്‍ രോഗമുക്തരായി. 102 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here