Home Local News കാഞ്ഞങ്ങാട് ഒരു വീട്ടിലെ മൂന്നുകുട്ടികള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു

കാഞ്ഞങ്ങാട് ഒരു വീട്ടിലെ മൂന്നുകുട്ടികള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു

0

കാഞ്ഞങ്ങാട് : ഒരു വീട്ടിലെ മൂന്നുകുട്ടികള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ബാവാ നഗറിലാണ് സംഭവം ഉണ്ടായത്. നാസർ-താഹിറ ദമ്പതിമാരുടെ മകൻ അജിനാസ് (ആറ്), നാസറിന്റെ സഹോദരൻ സാമിറിന്റെയും റസീനയുടെയും മകൻ മുഹമ്മദ് മിഷ്ബാഹ് (ആറ്), ഇവരുടെ സഹോദരന്റെ മകൾ മെഹറൂഫ-നൂർദീൻ ദമ്പതിമാരുടെ മകൻ മുഹമ്മദ് ബാസിർ (നാല്) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചര വരെ ഇവർ ഒരുമിച്ച് കളിക്കുന്നത് വീട്ടുകാരും അയൽപക്കക്കാരും കണ്ടതാണ്. പിന്നീട് കുറച്ചു നേരത്തേക്ക് ഇവരെ കാണാതായി. എല്ലാദിവസവും കളിക്കാൻ പുറത്തുപോകുന്നതിനാൽ വീട്ടുകാരും ശ്രദ്ധിച്ചില്ല.
നോമ്പുതുറ സമയമായപ്പോൾ കുട്ടികളെ കാണാത്തതിനാൽ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരും വെള്ളക്കെട്ടിൽ വീണുകിടക്കുന്നത് കണ്ടത്.

ഉടൻ തന്നെ കുട്ടികളെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു കുട്ടികൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുയായിരുന്നു. മൂന്നാമത്തെ കുട്ടി ചളിയിൽ താഴ്ന്നുപോയിരുന്നു. വീട്ടില്‍നിന്ന് നൂറുമീറ്റര്‍ അകലെയുള്ള വെള്ളക്കെട്ടിലാണ് മൂന്നുപേരും വീണത്. 

LEAVE A REPLY

Please enter your comment!
Please enter your name here