യുജിസി  അക്കാദമിക് കലണ്ടറായി; ആഴ്ചയിൽ ആറു പ്രവൃത്തി ദിവസങ്ങൾക്ക് സാധ്യത

ന്യൂഡെൽഹി: യുജിസി  പുതിയ വര്‍ഷത്തേക്കുള്ള അക്കാദമിക് കലണ്ടർ പുറത്തിറക്കി.
ആഴ്ചയിൽ ആറ് പ്രവൃത്തി ദിവസങ്ങൾ വന്നേക്കാം.

നിലവിൽ കോളജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികൾക്ക് ഓഗസ്റ്റ് ഒന്നുമുതലും പുതുതായി ചേരുന്നവര്‍ക്ക് സെപ്റ്റംബര്‍ ഒന്നുമുതലും ക്ലാസുകൾ ആരംഭിക്കാൻ യുജിസി നിര്‍ദേശിച്ചു. രണ്ടും മൂന്നും സെമസ്റ്റർ വിദ്യാർഥികളുടെ ക്ലാസും ഓഗസ്റ്റ് ഒന്നിന് തന്നെ ആരംഭിക്കും.

അടുത്ത അക്കാദമിക് വർഷത്തെ പ്രവേശനം ഓഗസ്റ്റ് ഒന്നിനും ആഗസ്ത് 31നും ഇടയ്ക്ക് പൂർത്തിയാക്കണമെന്നാണ് നിർദേശം. 2021 മെയ്‌ 25 ഓടെ അക്കാദമിക് വർഷത്തെ ക്ലാസുകൾ അവസാനിക്കും. 2021 മെയ്‌ 25 മുതൽ ജൂൺ 21 വരെയുള്ള ദിവസങ്ങളിൽ പരീക്ഷകൾ നടത്താനാണ് തീരുമാനം.

തുടർന്ന് ഓഗസ്റ്റ് രണ്ടോടെ 2021 അക്കാദമിക് വർഷത്തെ വിദ്യാർത്ഥികളുടെ ക്ലാസുകൾ ആരംഭിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ജൂലൈ മാസത്തിലാണ് അവധി നിശ്ചയിച്ചിരിക്കുന്നത്.