റെംഡെസിവിർ വാക്സിൻ കൊറോണ പ്രതിരോധിക്കും; വിദഗ്ധർ

വാഷിംഗ്ടൺ: കൊറോണ വാക്സിൻ പരീക്ഷണ രംഗത്ത പുതിയ കണ്ടുപിടിത്തവുമായി അമേരിക്ക.
ആന്റിവൈറൽ മരുന്നായ റെംഡെസിവിർ കൊറോണയെ കൃത്യമായി പ്രതിരോധിക്കുന്നതിന് തെളിവുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞർ കണ്ടെത്തിരിക്കുന്നത്. റെംഡെസിവർ
രോഗലക്ഷണങ്ങളുടെ ദൈർഘ്യം 15 ദിവസത്തിൽ നിന്ന് 11 ആയി കുറച്ചതായി കണ്ടെത്തി.

വൈറസ്‌ ബാധയിൽ നിന്നും മോചിതമാകുന്നതിന്റെ സമയം കുറക്കുന്നതിലൂടെ വ്യക്തമായ ഫലം ഇതുണ്ടാക്കുന്നുവെന്ന് യുഎസിലെ പ്രശസ്ത എപ്പിഡെമിയോളജിസ്റ്റ് ആന്റണി ഫൗസി വെളിപെടുത്തി. അതേസമയം പരിശോധനയുടെ മുഴുവൻ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ റെംഡെസിവർ
മരുന്ന് രോഗത്തിന് ഒരു ‘മാജിക് ബുള്ളറ്റ്’ അല്ലെന്നും വിദഗ്ദ്ധർ വ്യക്തമാക്കി.

ഒരു പതിറ്റാണ്ടു മുൻപ് ആഫ്രിക്കയിൽ പടർന്ന എബോള വൈറസിനെതിരെയാണ് റെംഡെസിവിർ മരുന്നു വികസിപ്പിച്ചെടുത്തത്. ബ്രോഡ് സ്പെക്ട്രം ആന്റി വൈറൽ ഡ്രഗ് (ബിഎസ്എ) ആണിത്. സെല്ലുകൾക്കുള്ളിലെ വൈറസിന്റെ എൻസൈമിനെ അക്രമിച്ചുക്കൊണ്ടാണ് ഇത് പ്രവർത്തിക്കുക. എന്നാൽ എബോള വൈറസിനെതിരായ പരീക്ഷണങ്ങളിലും ഒരു ചെറിയ പഠനത്തിലും റെംഡെസിവിർ പരാജയപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. യുഎസ്,യുറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 68 ഇടങ്ങളിലായി 1063 ആളുകളിലാണ് ഇപ്പോൾ പരിശോധന നടത്തിയത്. അതിൽ പലർക്കും മരുന്ന് ഫലപ്രദമായി എന്ന് കണ്ടെത്തിയിട്ടുണ്ട്.