തെ​ലു​ങ്കാ​നയില്‍ ന​വ​ജാ​തശി​ശുവിന് കൊറോണ രോ​ഗ​മു​ക്തി​

തെ​ലു​ങ്കാ​ന: കൊറോണ ബാ​ധി​ച്ച്‌ തെ​ലു​ങ്കാ​നയില്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​വ​ജാ​തശി​ശു രോ​ഗ​മു​ക്തി​നേ​ടി. ജ​നി​ച്ച്‌ 20-ാം ദി​വ​സം കു​ഞ്ഞി​ന് കൊറോണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 25 ദി​വ​സ​ത്തെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷ​മാ​ണ് രോഗം ഭേദമായി കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

കു​ഞ്ഞി​ന് രോ​ഗം ബാധിച്ചത് പി​താ​വി​ല്‍ നി​ന്നാ​ണ് . മഹാബുബ്നഗര്‍ സ്വദേശിയായ കുഞ്ഞിനെ ഏ​പ്രി​ല്‍ നാ​ലി​നാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ട്ടി​ക്ക് രോ​ഗം ഭേ​ദ​മാ​യ​തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ഇ. ​രാ​ജേ​ന്ദ​ര്‍ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.